ഓരോ കാലാവസ്ഥയിലും മനുഷ്യന്റെ പ്രതിരോധശേഷിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ശൈത്യകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടനവധി പഴങ്ങൾ ലഭ്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം, ശരീരത്തിലെ ജലാംശം നിലനിർത്താനും ചില പഴങ്ങൾക്ക് കഴിവുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഏതൊക്കെ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് പരിചയപ്പെടാം.
നാരുകൾ, വിറ്റാമിനുകൾ, ജലാംശം എന്നിവയാൽ സമ്പന്നമായ പഴവർഗ്ഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയതിനാൽ, ഇവ കാൻസർ കോശങ്ങളുടെ രൂപീകരണത്തിനെതിരെ പ്രവർത്തിക്കും. ഹൃദയാരോഗ്യം നിലനിർത്താനും ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്.
Also Read: ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗിൽ മികച്ച നേട്ടവുമായി ഇന്ത്യ, കൂടുതൽ വിവരങ്ങൾ അറിയാം
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് മാതളം. പോളിഫിനോളിക് സംയുക്തങ്ങളാൽ സമ്പുഷ്ടമായ മാതളനാരങ്ങ, സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമാണ്. മാതളത്തിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ പാർക്കിൻസൺസ് രോഗത്തെയും, അൽഷിമേഴ്സ് രോഗത്തെയും തടഞ്ഞു നിർത്തുന്നു.
Post Your Comments