
ലക്‌നൗ: ഭൂരിപക്ഷമുള്ള ശക്തമായ സര്‍ക്കാരിന് മാത്രമേ എല്ലാ മേഖലയിലുമുള്ള വികസനം സാധ്യമാക്കാനാവൂ. ബിജെപി സര്‍ക്കാരിന് മാത്രമേ അത്തരമൊരു വികസനം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നപ്പോൾ പറഞ്ഞത്. അത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിച്ചു കൊണ്ടാണ് സർക്കാരിന്റെ ഓരോ പ്രവർത്തനങ്ങൾ. യോഗിയുടെ കരുത്തിൽ വാണിജ്യ വ്യവസായ മേഖലയിൽ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയിരിക്കുകയാണ്.
സംസ്ഥാനത്തേക്ക് വൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ വൻ വിജയം നേടുകയാണെന്നത് കണക്കുകൾ നിരത്തി സർക്കാർ പറയുന്നു. ഒന്നരലക്ഷം കോടി രൂപയ്‌ക്ക് മുകളിലാണ് നിക്ഷേപ പദ്ധതികൾ നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനായി ഒരുങ്ങി നിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന് മുന്നോടിയായി ഉത്തർപ്രദേശ് വ്യവസായ – വാണിജ്യ – സാമ്പത്തിക വകുപ്പുകൾ മികച്ച ഏകോപനത്തോടെയാണ് പ്രവർത്തിച്ചു വരുന്നത്.
വിവിധ വൻകിട സ്ഥാപനങ്ങളുമായി 148 കരാറുകൾക്കായുള്ള ധാരണാപത്രങ്ങൾ ഇതിനകം യോഗി സർക്കാർ ഒപ്പിട്ടു. 315 മറ്റ് അപേക്ഷകൾ വരാനിരിക്കുകയാണ്. 148 കരാറുകളിലൂടെ മാത്രം 1.25 ലക്ഷം കോടിയാണ് സംസ്ഥാനത്ത് നിക്ഷേപിക്കപ്പെടുക. അതിലൂടെ സംസ്ഥാനത്ത് 5.5 ലക്ഷം തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെടുക. സംസ്ഥാനം ലക്ഷമിടുന്നത് പത്തുലക്ഷം കോടിയുടെ നിക്ഷേപമാണെന്നും, രാജ്യം ആഗോള ലക്ഷ്യമാക്കി 5 ട്രില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം വയ്‌ക്കുമ്പോൾ ഉത്തർപ്രദേശ് അതിന്റെ അഞ്ചിലൊരു ശതമാനം സമാഹരിച്ച് മാതൃക കാണിക്കുമെന്നും യോഗി ആദിത്യനാഥ് പ്രസ്താവിച്ചു.
അതേസമയം ഇവിടുത്തെ ജനങ്ങൾക്കും പറയാനുണ്ട് ചില കാര്യങ്ങൾ. യുപിയെ സുരക്ഷിത സംസ്ഥാനമാക്കി മാറ്റിയത് യോഗിയാണ്. സംസ്ഥാനത്തിന്റെ വികസനവും സാധ്യമാക്കി. ബിജെപിയെ സ്ത്രീകളും പെണ്‍കുട്ടികളും പിന്തുണയ്ക്കുന്നത് അതുകൊണ്ടാണ്. മുമ്പ് കലാപങ്ങളായിരുന്നു യുപിയില്‍ നടന്നിരുന്നത്. ഇന്ന് യുപിയില്‍ കലാപങ്ങള്‍ ഇല്ല. സെമിത്തേരികള്‍ നിര്‍മിക്കലായിരുന്നു എസ്പിയുടെ കാലത്ത് നടന്നത്. ബിജെപി സര്‍ക്കാര്‍ വെള്ളം, വൈദ്യുതി, റേഷന്‍ എന്നിവ വീടുകളിലെത്തിച്ചു. സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും രണ്ട് കോടി യുവാക്കള്‍ക്ക് ബിജെപി നല്‍കുമെന്നും യോഗി പ്രഖ്യാപിച്ചു. മാര്‍ച്ച് പതിനൊന്ന് പ്രതിപക്ഷം വിദേശത്തേക്ക് രക്ഷപ്പെടും. അതിനായി ടിക്കറ്റ് വരെ ബുക്ക് ചെയ്തിട്ടുണ്ട്. ഫലം ഇപ്പോഴേ അവര്‍ക്കറിയാമെന്നും ബിജെപി പറയുന്നു.
Post Your Comments