മസ്‌കത്ത്: യുനസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടംനേടി ഒമാനി ഖഞ്ചർ. നവംബർ 28 മുതൽ ഡിസംബർ മൂന്നുവരെ മൊറോക്കോയിൽ നടന്ന സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ പതിനേഴാമത് സെഷനിലാണ് ഒമാനി ഖഞ്ചറിനെ പരിഗണിച്ചത്.
15-ാം നൂറ്റാണ്ടിൽ ഒമാനികൾ ഖഞ്ചർ ഉപയോഗിച്ചിരുന്നതായാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നത്. വിശേഷ ദിവസങ്ങളിലും ദേശീയവും മതപരവുമായ ചടങ്ങുകളിലും പ്രത്യേക അവസരങ്ങളിലും ഒമാനിലെ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്റെ ഭാഗമാണിത്. അരയ്ക്ക് ചുറ്റുമുള്ള ബെൽറ്റിലാണ് ഖഞ്ചർ ഘടിപ്പിക്കുക. 1680 കളിൽ ഒമാൻ സന്ദർശിച്ച യൂറോപ്യൻ, ജർമൻ സഞ്ചാരികളുടെ വിവരണങ്ങളിലും ബ്രിട്ടിഷ് ക്യാപ്റ്റൻ അലക്‌സാണ്ടർ ഹാമിൽട്ടന്റെ കുറിപ്പുകളിലുമെല്ലാം ഒമാനി ഖഞ്ചറിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
Post Your Comments