Latest NewsNewsBusiness

ജിയോമാർട്ട്: വാട്സ്ആപ്പ് മുഖേനയും ഓർഡറുകൾ സ്വീകരിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങൾ കാർട്ടിലേക്ക് ഉൾപ്പെടുത്താനുളള അവസരവും ലഭ്യമാണ്

ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് റിലയൻസിന്റെ റീട്ടെയിൽ വിഭാഗമായ ജിയോമാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് ജിയോമാർട്ടിലേക്കുളള ഓർഡറുകൾ വാട്സ്ആപ്പ് മുഖാന്തരം നൽകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ചാറ്റ് വഴി ആവശ്യമുള്ള ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്ത് വാങ്ങാനും ജിയോമാർട്ടിന്റെ ഓഫറിലുള്ള ഉൽപ്പന്നങ്ങൾ പരിധിയില്ലാതെ ആസ്വദിക്കാനും കഴിയുന്നതാണ്.

വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നങ്ങൾ കാർട്ടിലേക്ക് ഉൾപ്പെടുത്താനുളള അവസരവും ലഭ്യമാണ്. ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ജിയോമാർട്ട് നമ്പർ മൊബൈലിൽ സേവ് ചെയ്യുക. പിന്നീട്, ഈ നമ്പറിലുള്ള വാട്സ്ആപ്പിലേക്ക് ‘Great deals on JioMart’ എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ ഷോപ്പിംഗ് കാറ്റലോഗും നിലവിലെ ഓഫറുകളും ഡീലുകളും ലഭിക്കുന്നതാണ്. ഈ സേവനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ ഓർഡറുകൾ നൽകാൻ സാധിക്കും.

Also Read: വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button