Latest NewsNewsInternational

വ്യോമയാന സുരക്ഷാ റാങ്കിംഗില്‍ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തി

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സുരക്ഷാ ഓഡിറ്റില്‍ സ്ഥാനം മെച്ചപ്പെടുത്തി 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്

ന്യൂഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിംഗില്‍ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നിലെത്തി. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സുരക്ഷാ ഓഡിറ്റില്‍ സ്ഥാനം മെച്ചപ്പെടുത്തി 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ചൈന,ഡെന്‍മാര്‍ക്ക്, ഇസ്രായല്‍, തുര്‍ക്കി, പോളണ്ട് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയത്. അവസാനം ഓഡിറ്റ് നടന്ന 2018-ല്‍ 69.95 ശതമാനമായിരുന്ന സ്‌കോര്‍ 85.49 ശതമാനമായാണ് ഉയര്‍ന്നത്. 2018-ല്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിയമ നിര്‍മ്മാണം, ഘടന, വ്യക്തിഗത ലൈസന്‍സിംഗ്, പ്രവര്‍ത്തനരീതികള്‍, ആകാശയാത്രയുടെ യോഗ്യത, വിമാനത്താവളങ്ങള്‍ എന്നീ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഡല്‍ഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോള്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎന്‍എസ് വിഭാഗം എന്നിവിടങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ സംഘം സന്ദര്‍ശനം നടത്തി. ഇതിന് പിന്നാലെയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സിംഗപ്പൂര്‍, യുഎഇ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. ഇന്ത്യയ്ക്ക് തൊട്ടുപിന്നിലാണ് ചൈനയുടെ സ്ഥാനം. ഓഡിറ്റിലെ ഉയര്‍ന്ന് റാങ്കിംഗ് രാജ്യം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യോമയാന കമ്പനികള്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നുനല്‍കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button