പാലക്കാട്: ഒറ്റപ്പാലം നഗരസഭാ പരിധിയിൽ 5 തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. റോഡിന്റെ പലയിടങ്ങളിൽ ആയാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സെപ്തംബര്‍ മാസത്തില്‍ കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
വിഷം ഉള്ളിൽ ചെന്നാണ് ഇവയുടെ മരണം. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ അഞ്ച് തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയെയും വിഷം കൊടുത്ത് കൊന്നതായാണ് സംശയിക്കുന്നത്. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായതിന് പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയിലും കണ്ടെത്തിയിരുന്നു.
Post Your Comments