തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിനും പോലീസ് സ്റ്റേഷന് ആക്രമണത്തിനും കാരണം സര്‍ക്കാരിന്റെ പ്രകോപനമെന്നാണ് ലത്തീന്‍ അതിരൂപതാ സര്‍ക്കുലര്‍. പ്രകോപന കാരണങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍ ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കും.
വിഴിഞ്ഞത്ത് സര്‍ക്കാരിന്റെ നിസംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളുമാണ് ആക്രമണങ്ങള്‍ക്ക് പ്രകോപനമായതെന്നും പോലീസ് സ്റ്റേഷന് ആക്രമണത്തില്‍ നിരായുധരായ സ്ത്രീകളെ പോലീസുകാര്‍ മര്‍ദ്ദിച്ചുവെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ലത്തീന്‍ അതിരൂപത സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്ഥിരമായി നിര്‍ത്തി വയ്ക്കണമെന്നില്ലെന്നും നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനമാണ് വേണ്ടതെന്നും ആര്‍ച്ച് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കി.
Post Your Comments