KeralaLatest NewsNews

സംസ്ഥാന ഇ-ഗവേണൻസ് പുരസ്‌കാരങ്ങൾ: മികച്ച നേട്ടം കരസ്ഥമാക്കി കേരളാ പോലീസ്

തിരുവനന്തപുരം: പൊതുജന സേവനരംഗത്ത് ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ കേരള പോലീസിന്റെ വിവിധ പദ്ധതികൾക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി ശിവൻകുട്ടി എന്നിവർ അവാർഡുകൾ സമ്മാനിച്ചു.

Read Also: വിഴിഞ്ഞം സംഘര്‍ഷത്തിനും പോലീസ് സ്റ്റേഷന്‍ ആക്രമണത്തിനും കാരണം സര്‍ക്കാരിന്റെ പ്രകോപനം: ലത്തീന്‍ അതിരൂപത

സോഷ്യൽ മീഡിയ ആന്റ് ഇ-ഗവേണൻസ് വിഭാഗത്തിൽ (2018) ഒന്നാം സ്ഥാനം കേരള പോലീസ് സോഷ്യൽ മീഡിയ വിഭാഗത്തിന് ലഭിച്ചു. ഇ-സിറ്റിസൺ സർവ്വീസ് ഡെലിവറി വിഭാഗത്തിൽ (2018) പോലീസ് സൈബർ ഡോമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. 2019-20, 2020-21 വർഷങ്ങളിൽ എം.ഗവേണൻസിന് ഒന്നാം സ്ഥാനം, മികച്ച വെബ്‌സൈറ്റിന് രണ്ടാം സ്ഥാനം എന്നിവ മറ്റ് സ്ഥാപനങ്ങളുമായി പങ്കിട്ടു. സോഷ്യൽ മീഡിയ ആന്റ് ഇ-ഗവേണൻസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും കേരള പോലീസ് നേടി.

ദക്ഷിണമേഖലാ ഐ ജി പി പ്രകാശ്, എസ് പി ഡോ ദിവ്യ വി ഗോപിനാഥ്, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവരും സംഘവും അവാർഡ് സ്വീകരിച്ചു. എ ഡി ജി പി മനോജ് എബ്രഹാം, ഐ ജിമാരായ എച്ച് വെങ്കടേശ്, അനൂപ് കുരുവിള ജോൺ, എസ് പി ഡോ അരവിന്ദ് സുകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read Also: മോദി മോഡല്‍ എന്നതു വെറും തട്ടിപ്പ്: ഗുജറാത്തിൽ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്ന് രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button