വണ്ടിപ്പെരിയാര്‍: ഇടുക്കിയില്‍ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ മ്ളാമല ചാത്തനാട്ട് വീട്ടിൽ സലി മോൻ (48) ആണ് മരിച്ചത്.
വൈദ്യുതി പോസ്റ്റിൽ ഏണി ചാരി കയറുന്നതിനിടയിലാണ് ഷോക്കേറ്റത്. ശബരിമല സീസണുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ നിന്നും വഴിവിളക്ക് തെളിക്കാൻ കരാറെടുത്തയാളുടെ തൊഴിലാളിയാണ് മരിച്ച സലിമോൻ.
Read Also : പുണ്യ നദിയായ ഗംഗയിലെ ബാക്ടീരിയകള്‍ മനുഷ്യരുടെ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തി
വണ്ടിപ്പെരിയാർ സെക്ഷന്‍ കീഴിൽ കറപ്പുപാലം ഭാഗത്ത് വഴി വിളക്കുകൾ തെളിയിക്കുന്ന ജോലികൾക്കായി വൈദ്യുതി വിഛ്ഛേദിച്ചിരുന്നു. ഇവിടുത്തെ ജോലികൾ അവസാനിച്ച് വള്ളക്കടവ് കൊക്കക്കാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിലെ ബൾബ് മാറുന്നതിനായി സാലിമോനും കൂട്ടരും എത്തി. ഈ സമയം ലൈനിൽ വൈദ്യുതി ഉണ്ടെന്നറിയാതെ ഏണിചാരി വെക്കുന്നതിടയിൽ കമ്പിയിൽ തട്ടി ഷോക്കേറ്റ് സാലി മോൻ താഴെ വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments