Latest NewsIndiaNews

സ്വര്‍ഗത്തില്‍ ചെന്ന് 72 ഹൂറിമാരെ കാണാന്‍ വേണ്ടിയാണ് അവന്‍ ഈ പാത സ്വീകരിച്ചത് എന്ന് ഷാരിഖിന്റെ കുടുംബാംഗം

മനുഷ്യനെ കൊല്ലാന്‍ ഇസ്ലാം ആരെയും പഠിപ്പിക്കുന്നില്ല, അതൊരു കുറ്റമാണ്, ചില മതഭ്രാന്തിന്റെ സ്വാധീനത്തിലാണ് അവന്‍ ഇത് ചെയ്തത്: മംഗളൂരു സ്‌ഫോടന കേസ് പ്രതി ഷാരിഖിന്റെ കുടുംബം

ബംഗളൂരു : മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാരിഖിന്റെ വിവരങ്ങള്‍ പുറത്ത്. ഇയാള്‍ തീവ്രവാദത്തിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരിഖിന്റെ കുടുംബം.

Read Also: മമ്മൂട്ടിക്കായി കഥയൊരുക്കുമ്പോൾ പെർഫെക്ടായതിൽ കുറഞ്ഞതൊന്നും ചെയ്യില്ല: തരുൺ മൂർത്തി

സ്വര്‍ഗത്തില്‍ ചെന്ന് 72 ഹൂറിമാരെ കാണാന്‍ വേണ്ടിയാണ് അവന്‍ ഈ പാത സ്വീകരിച്ചത് എന്നാണ് ഷാരിഖിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. സ്വര്‍ഗത്തിലെത്തിയാല്‍ ഹൂറിമാരെ കാണാമെന്നും അതാണ് തന്റെ ശരിക്കുമുള്ള ലോകമെന്നും ഷാരിഖ് പറയുമായിരുന്നു. അള്ളാഹുവും നമാസും മാത്രമായിരുന്നു അവന്റെ ലോകം. വീട്ടിലെ സ്ത്രീകളെ മുഴുവന്‍ അവന്‍ ഭീഷണിപ്പെടുത്തുമായിരുന്നു. സിനിമ കാണാനോ പാട്ട് കേള്‍ക്കാനോ ഒരുങ്ങി നടക്കാനോ ആരെയും അനുവദിക്കാറില്ല. ഹിന്ദുക്കളുമായി അടുപ്പം പാടില്ല എന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു.

‘ഷാരിഖ് സിനിമകളും പാട്ടുകളും കാണുമായിരുന്നു, പക്ഷേ വീട്ടിലെ സ്ത്രീകളെ അങ്ങനെ ചെയ്യാന്‍ ഒരിക്കലും അനുവദിച്ചില്ല. അള്ളാഹു തന്റെ എല്ലാം ആണെന്നും ജന്നത്ത് തന്റെ ഏക സ്വര്‍ഗീയ ലോകമാണെന്നും അവന്‍ വിശ്വസിച്ചിരുന്നു. ദിവസം അഞ്ച് നേരം നിസ്‌കരിക്കുന്ന യഥാര്‍ത്ഥ മുസ്ലീമായിരുന്നു ഷാരിഖ്. താടി വളര്‍ത്തുന്നത് ശീലമാണ്. സ്വര്‍ഗ്ഗം ലഭിക്കാന്‍ വേണ്ടി ഒരു പ്രത്യേക കാര്യം ചെയ്യാന്‍ പോകുകയാണെന്ന് ഷാരിഖ് ഇടയ്ക്കിടെ പറയുമായിരുന്നു. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ ചെയ്യുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല’.

ഭീകരാക്രമണം നടത്തിയ ഷാരിഖിനെ ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ സംഭവം തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് അവര്‍ പറഞ്ഞത്. ‘ഇപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ പോലും സാധിക്കുന്നില്ല. മനുഷ്യനെ കൊല്ലാന്‍ ഇസ്ലാം ആരെയും പഠിപ്പിക്കുന്നില്ല. അതൊരു കുറ്റമാണ്. ചില മതഭ്രാന്തിന്റെ സ്വാധീനത്തിലാണ് അവന്‍ ഇത് ചെയ്തത്’, കുംടുംബാംഗങ്ങള്‍ പറയുന്നു.

shortlink

Post Your Comments


Back to top button