വണ്ണം കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അമിതവണ്ണമുള്ളവര്‍ക്ക്. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിന് ആവശ്യമായി വരാം. എങ്കില്‍പ്പോലും ഇത് നിസാരമായ കാര്യമല്ല.
വണ്ണം കുറയ്ക്കാന്‍ ഡയറ്റോ വര്‍ക്കൗട്ടോ ആശ്രയിക്കുമ്പോള്‍ എപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തേടുന്നത് ഉചിതമാണ്. അല്ലെങ്കില്‍ ഇവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് നാം അറിയാതെ പോകാം.
ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടുന്നൊരു വിഷയത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ലവ്‌നീത് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
വണ്ണം കുറയ്ക്കുന്നതിനായി മിക്കവരും കാര്യമായി ഭക്ഷണത്തില്‍ കുറയ്ക്കുക കലോറി ആയിരിക്കും. എന്നാല്‍ കലോറി കുറച്ചുള്ള ഭക്ഷണം നമ്മുടെ എല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് ലവ്‌നീത് ബത്ര ചൂണ്ടിക്കാട്ടുന്നത്. എല്ലുകളുടെ ആരോഗ്യം ബാധിക്കപ്പെടുന്നത് ആരോഗ്യത്തിന് വലിയ വെല്ലുവിളി തന്നെയാണുണ്ടാക്കുക.
ശരീരത്തിന് ഘടന നല്‍കുകയെന്നത് മാത്രമല്ല, എല്ലുകളുടെ ധര്‍മ്മം. കാത്സ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കളെല്ലാം ശേഖരിച്ചുവച്ച് അത് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എല്ലിന്റെ സഹായത്തോടെയാണ്. അതിനാല്‍ തന്നെ നമ്മള്‍ ‘ഫിറ്റ്’ ആയും ആരോഗ്യത്തോടെയും ഇരിക്കണമെങ്കില്‍ എല്ലുകള്‍ ശക്തിയോടെ നിന്നേ പറ്റൂ.
കലോറി കുറവുള്ള ഭക്ഷണം പതിവാകുമ്പോള്‍ പേശികളുടെ എല്ലുകളുടെയും പേശികളുടെയുമെല്ലാം ബലം കുറയുകയാണ്. ദിവസത്തില്‍ ആയിരം കലോറിയില്‍ കുറവാണ് ഭക്ഷണത്തിലൂടെ നാം നേടുന്നതെങ്കില്‍ അത് എല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
ചില ഭക്ഷണങ്ങളിലൂടെ എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, വാള്‍നട്ട്‌സ്, ചെറികള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
ഇത് മാത്രമല്ല, വണ്ണം കുറയ്ക്കാന്‍ വേണ്ടി പ്രത്യേകമായി ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ പ്രായം, ആരോഗ്യാവസ്ഥ എന്നിവയെല്ലാം കണക്കിലെടുക്കണം. അല്ലെങ്കില്‍ ഇത് പിന്നെയും തിരിച്ചടികളുണ്ടാക്കാ. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇക്കാര്യങ്ങള്‍ കൂടി മനസിലാക്കിയ ശേഷം മാത്രം ഡയറ്റ് തീരുമാനിച്ച് മുന്നോട്ട് പോവുക.
Post Your Comments