KeralaLatest NewsNews

വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ സാന്നിധ്യം: എന്‍ഐഎ: പോപ്പുലര്‍ ഫ്രണ്ട്കാര്‍ നിരീക്ഷണത്തില്‍

അഷറഫ് മൗലവി സമരത്തിലുണ്ടായിരുന്നതായി കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ സാന്നിധ്യം ഉണ്ടെന്ന് സംശയം. ഇതിന്റെ പശ്ചാത്തലത്തില്‍ ആക്രമണ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് എന്‍ഐഎ വിധേയമാക്കി. തലസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

Read Also: അക്രമ സമരം മത്സ്യത്തൊഴിലാളികള്‍ ലക്ഷ്യമിട്ടിട്ടില്ല,അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല

പോപ്പുലര്‍ ഫ്രണ്ടിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമരത്തില്‍ പങ്കെടുത്തിരുന്നു .വിഴിഞ്ഞം സമരത്തില്‍ സഹകരിച്ചിട്ടുണ്ടോയെന്നും തുടര്‍ സഹകരണമുണ്ടായോ എന്ന കാര്യവുമാണ് എന്‍ഐഎ പരിശോധിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍ മൂവ്മെന്റിലെ അംഗങ്ങള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയിരുന്നു. ഇവര്‍ക്ക് പുറമേ ചില തീവ്ര ഇടത് അനുകൂല സംഘടനകളും, ഇസ്ലാമിക സംഘടനകളും പ്രതിഷേധക്കാര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. ഇവരുടെ ബിനാമി അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാന പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button