തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നമാണെന്ന് എം.വി ജയരാജൻ. കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് സുരേന്ദ്രന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരേന്ദ്രൻ അധ്യക്ഷനായതിന് ശേഷം ബിജെപിക്ക് ഉള്ള വോട്ടുകൾ നഷ്ടമായി. അതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും എം.വി ജയരാജൻ ആരോപിച്ചു.
ബി.ജെ.പിയുടെ പ്രസിഡന്റ് സുരേന്ദ്രനും സൂപ്പർ പ്രസിഡന്റ് ആരിഫ് മുഹമ്മദ് ഖാനുമാണ്. സഹപ്രവർത്തകനായ സുരേന്ദ്രനെ രക്ഷിക്കാനാണ് ഗവർണ്ണർ കത്തയച്ചത് എന്നും എം.വി ജയരാജൻ കുറ്റപ്പെടുത്തി.
Post Your Comments