KasargodLatest NewsKeralaNattuvarthaNews

കർണാടക നിർമിത വിദേശമദ്യം കടത്തൽ : ഒരാൾ അറസ്റ്റിൽ

പനത്തടി വെണ്ണലിൽ വീട്ടിൽ ജോസഫാണ് (44) പിടിയിലായത്

കാഞ്ഞങ്ങാട്: കർണാടക നിർമിത വിദേശമദ്യം കടത്തി പൊലീസിനെ വട്ടംകറക്കിയ പ്രതി അറസ്റ്റിൽ. പനത്തടി വെണ്ണലിൽ വീട്ടിൽ ജോസഫാണ് (44) പിടിയിലായത്.

Read Also : ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം: ആനുകൂല്യം നൽകാൻ അടിയന്തര ഉത്തരവിന് കമ്മീഷൻ നിർദ്ദേശം

വ്യാഴാഴ്ച രാവിലെയാണ് സംഭവം. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പ്രതിയെ കുടുക്കിയത്. രാജപുരം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.കെ. കൃഷ്ണന്റെ നേതൃത്വത്തിൽ പനത്തടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച പിക്അപ്പും 14 ബോട്ടിൽ കർണാടക വിദേശമദ്യവുമാണ് പിടിച്ചത്. ജോസഫ് മദ്യം കടത്തുന്നതായി പൊലീസിന് നേരത്തെ വിവരമുണ്ടായിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല.

സംഘത്തിൽ ഇൻസ്‌പെക്ടർക്കു പുറമെ എസ്.ഐ രഘുനാഥൻ, എ.എസ്.ഐ ചന്ദ്രൻ, പൊലീസുകാരായ സനോജ്, ഷാജൻ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button