KeralaLatest NewsNews

ഐടി അധിഷ്ഠിത സ്‌കൂൾ വിദ്യാഭ്യാസം: കേരളത്തിന് ദേശീയ അംഗീകാരം

തിരുവനന്തപുരം: ഐ ടി അധിഷ്ഠിത സ്‌കൂൾ വിദ്യാഭാസത്തിന് കരുത്തു പകരാൻ എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച 2021-22-ലെ വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവര വിനിമയ സംവിധാനത്തിന്റെ അവലോകന റിപ്പോർട്ടിൽ ഇന്റർനെറ്റ്, പ്രൊജക്ടർ, ലാപ്‌ടോപ് സൗകര്യങ്ങൾ സ്‌കൂളുകളിൽ ഒരുക്കിയതിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Read Also: ഭിന്നശേഷിക്കാരുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനം: ആനുകൂല്യം നൽകാൻ അടിയന്തര ഉത്തരവിന് കമ്മീഷൻ നിർദ്ദേശം

95.2% സ്‌കൂളുകളിൽ ഇന്റർനെറ്റ് സൗകര്യവും 82.3% സ്‌കൂളുകളിൽ പ്രൊജക്ടറുകളും 89% സ്‌കൂളുകളിൽ ലാപ്‌ടോപുകളും കേരളം സജ്ജമാക്കി. 98.3% സ്‌കൂളുകളിൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കി അക്കാര്യത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനും നമുക്ക് സാധിച്ചു. ഈ നേട്ടം വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ പ്രവർത്തന മികവിന് അടിവരയിടുന്നു. കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ ഈ നേട്ടം നമുക്ക് ഊർജ്ജം പകരട്ടെയെന്നും അദ്ദേഹം അറിയിച്ചു.

Read Also: ക്ഷേത്രങ്ങളിലെ സർക്കാർ ഭരണത്തിനെതിരെ നിയമ നടപടിക്കും കോടതി അലക്ഷ്യ നടപടിക്കും ഡോ സുബ്രഹ്മണ്യൻ സ്വാമി

shortlink

Related Articles

Post Your Comments

Related Articles


Back to top button