ഭൂരിഭാഗം ആളുകളും കഴിക്കാൻ ഇഷ്ടപ്പെടുന്ന പച്ചക്കറികളിൽ ഒന്നാണ് ബ്രൊക്കോളി. പോഷക സമൃദ്ധമായ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഒട്ടനവധി ഗുണങ്ങൾ ഉണ്ട്. വിറ്റാമിൻ കെ, നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ഉയർന്ന അളവിൽ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇവയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ബ്രൊക്കോളി നന്നായി ആവിയിൽ വേവിച്ചതിനു ശേഷം പതിവായി കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവും ബ്രൊക്കോളിക്ക് ഉണ്ട്. ബ്രൊക്കോളി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Also Read: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാൻ ഇന്തോനേഷ്യ: പുതിയ നിയമ നിർമ്മാണം നടത്തും
കരോട്ടിനോയിഡുകൾ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ഉയർന്ന അളവിൽ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇവ തിമിരം, മാക്യുലർ ഡീജനറേഷൻ, വാർദ്ധക്യ സഹജമായ നേത്രരോഗങ്ങൾ എന്നിവ പിടിപെടുന്നതിനുള്ള സാധ്യത കുറയ്ക്കും.
Post Your Comments