ദോഹ: ബാലാവകാശ കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. അമീരിദിവാനിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.
Read Also: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്തുപറഞ്ഞതിന് അറുപത്തിമൂന്നുകാരനെ കൊലപ്പെടുത്തി
അതേസമയം, കായിക, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകുന്ന കമ്പനികളുടെ സംഭാവനകൾ സംബന്ധിച്ച 2008ലെ 12-ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോറിറ്റിയുടെ ഗ്രീവൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ടും മന്ത്രിസഭ പരിഗണിച്ചു.
Post Your Comments