ചാവക്കാട്: ദേശീയപാതയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു. കടപ്പുറം വട്ടേക്കാട് പുതുവീട്ടിൽ ബദറുവിനാണ് (32) പരിക്കേറ്റത്.
Read Also : വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ല, ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് സര്‍ക്കാര്‍
വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് ചേറ്റുവ രാജ ഐലന്റിനടുത്താണ് സംഭവം. തലക്കു പിന്നിൽ വെട്ടേറ്റ യുവാവിനെ ആദ്യം ചേറ്റുവ ടി.എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments