ഇന്ത്യയിൽ നിന്നും 23 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്ത് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇന്ത്യൻ ഉപയോക്താക്കളുടെ സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തതിനെ തുടർന്നാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വാട്സ്ആപ്പ് പുറത്തുവിട്ട പ്രതിമാസ റിപ്പോർട്ട് പ്രകാരം, 2022 ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെ 2,324,000 വാട്സ്ആപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്. 2021- ലെ ഇൻഫർമേഷൻ ടെക്നോളജി റൂൾസ് റൂൾ 4(1)(ഡി) അനുസരിച്ചാണ് നടപടി.
ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 23 ലക്ഷം അക്കൗണ്ടുകളിൽ 8.11 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ ഉപഭോക്തൃ പരാതികൾ ലഭിക്കുന്നതിന് മുൻപ് തന്നെ നിരോധിച്ചിട്ടുണ്ട്. സ്പാം, തട്ടിപ്പുകൾ എന്നിങ്ങനെയുള്ള അക്കൗണ്ടുകൾ കണ്ടെത്താൻ പ്രത്യേക ഓട്ടോമേറ്റഡ് സംവിധാനം വാട്സ്ആപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.
Post Your Comments