
അമ്പലപ്പുഴ: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കഞ്ഞിപ്പാടം കളപ്പുരക്കൽ അശോക് കുമാറിന്‍റെ ഭാര്യ വിദ്യയുടെ 3 ആടുകളെയാണ് നായ്ക്കൾ കടിച്ചു കൊന്നത്.
Read Also : ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിനിയെ കാമുകൻ കൊലപ്പെടുത്തി
കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. രാവിലെയാണ് ആടുകളെ ചത്ത നിലയിൽ കണ്ടത്. ഒരാടിനെ പകുതി തിന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ഗർഭിണിയായ ഒരാടിനെയും മറ്റൊരു മുട്ടനാടിനെയുമാണ് കൊന്നത്. ഏകദേശം അറുപതിനായിരം രൂപയുടെ നഷ്ടം വീട്ടുകാര്‍ക്കുണ്ടായതായാണ് നിഗമനം.
രാത്രി നായ്ക്കളുടെ ബഹളം കേട്ടിരുന്നു. പ്രദേശത്ത് രാത്രിയിൽ ഈ മേഖലയില്‍ തെരുവ് നായ്ക്കളുടെ രൂക്ഷ ശല്യമാണ് നേരിടുന്നത്.
Post Your Comments