പഞ്ച്മഹൽ: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ രാവണ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയ്ക്ക് എതിരെ ആരാണ് ഏറ്റവും മോശമായ വാക്കുകൾ പ്രയോഗിക്കുന്നത് എന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ മത്സരമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ കലോൽ ടൗണിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ശ്രീരാമന്റെ അസ്തിത്വത്തിൽ ഒരിക്കലും വിശ്വസിക്കാത്തവർ ഇപ്പോൾ രാമായണത്തിൽ നിന്ന് രാവണനെ കൊണ്ടുവന്നു. എന്നെ അത്ഭുതപ്പെടുത്തുന്നു. അത്തരം മോശം വാക്കുകൾ എനിക്കെതിരെ ഉപയോഗിച്ചതിന് ശേഷം അവർ ഒരിക്കലും പശ്ചാത്താപം പ്രകടിപ്പിച്ചില്ല, മാപ്പ് പറഞ്ഞതുമില്ല’ പ്രധാനമന്ത്രി വ്യക്തമാക്കി.
സുഹൃത്തുക്കളുമായി പന്തയം: വിവാഹവേദിയില്‍ വധുവിനെ ചുംബിച്ച് യുവാവ്, വിവാഹത്തിൽ നിന്ന് പിന്മാറി യുവതി
‘കോൺഗ്രസ് രാമഭക്തനെ അംഗീകരിക്കുന്നില്ലെന്നും രാമക്ഷേത്രത്തിലും രാമസേതുവിലും വിശ്വസിക്കുന്നില്ലെന്നും നമുക്ക് എല്ലാവർക്കും അറിയാം. കോൺഗ്രസ് എന്നെ ചീത്തവിളിക്കുന്നതിൽ എനിക്ക് അത്ഭുതമില്ല. എന്നാൽ ഇതിന് ശേഷം കോൺഗ്രസ് ഖേദിക്കാത്തതിൽ ഞാൻ അത്ഭുതപ്പെടുന്നു. ഖർഗെ രോഷത്തോടെയായിരിക്കണം എനിക്കെതിരെ പറഞ്ഞത്. ഒരു കുടുംബത്തെ പ്രീണിപ്പിക്കുന്നത് കോൺഗ്രസിൽ ഫാഷനായി മാറിയിരിക്കുകയാണ്. മോദിയെ ആരാണ് അധിക്ഷേപിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ മത്സരമുണ്ട്’, പ്രധാനമന്ത്രി വ്യക്തമാക്കി.
‘കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിലും എംഎൽഎ തെരഞ്ഞെടുപ്പുകളിലും എംപി തെരഞ്ഞെടുപ്പുകളിലും എല്ലായിടത്തും മോദിയുടെ മുഖമാണ് കാണുന്നതെന്നും, നിങ്ങൾക്ക് രാവണനെപ്പോലെ 100 തലകളുണ്ടോ’ എന്നുമാണ് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ഖാർഗെയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
Post Your Comments