Latest NewsNewsInternational

ജി 20 ഉച്ചകോടി 2023ന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ

വസുധൈവ കുടുംബം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി : 2023 ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുത്തു . പുതിയ പദവി ഇന്ത്യന്‍ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഉച്ചകോടി രാജ്യത്തിന് പുതിയ ദിശാ ബോധം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി . വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 ഉച്ചകോടിയിലെ ആശയം.

Read Also:എഫ്ബി പ്രണയം വിവാഹ വാഗ്ദാനത്തിലൂടെ പീഡനത്തിലെത്തി: ഒടുവിൽ മതം മാറണമെന്ന് ആവശ്യം, നിരസിച്ചപ്പോൾ സുഹൃത്തും പീഡിപ്പിച്ചു

2023 ലെ ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി ഇന്ന് മുതലാണ് ആരംഭിച്ചത്. കഴിഞ്ഞ മാസം ബാലിയില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യോനേഷ്യ പ്രസിഡന്റ് ജോകോ വിഡോഡോയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാറ്റ് ഏറ്റുവാങ്ങിയിരുന്നു . ഔദ്യോഗികമായി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ ഇന്ന് മുതല്‍ ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ സജീവമാകും. ഉച്ചകോടി ഇന്ത്യക്ക് പുതിയ ദിശാ ബോധവും ,അവസരങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button