ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ സങ്കീർണതകളിലേക്ക് നയിക്കാനുള്ള കഴിവ് കൊളസ്ട്രോളിന് ഉണ്ട്. പുകവലി, അമിതഭാരം, തെറ്റായ ഭക്ഷണശീലം എന്നിവയെല്ലാം കൊളസ്ട്രോളിന് കാരണമുണ്ട്. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണ കാര്യങ്ങളിൽ അൽപം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. അവ എന്തൊക്കെയെന്ന് അറിയാം.
അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും പരമാവധി ഒഴിവാക്കുന്നത് വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റ്, പൂരിത കൊഴുപ്പ്, പ്രിസർവേറ്റീവുകൾ എന്നിവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന് കാരണമാകുന്ന ഘടകങ്ങളാണ്. അതിനാൽ, അനാരോഗ്യമായ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
കൊളസ്ട്രോളിനെതിരെ പ്രവർത്തിക്കാനുളള കഴിവ് ഒട്ടുമിക്ക സുഗന്ധവ്യഞ്ജനങ്ങൾക്കും ഉണ്ട്. ഇഞ്ചി, വെളുത്തുള്ളി, കറുവാപ്പട്ട, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
Post Your Comments