Latest NewsNewsIndia

‘മുസ്ലിങ്ങളെ പൈശാചികവത്കരിക്കാനുള്ള പ്രചരണം’: ‘കശ്മീർ ഫയൽസ്’ വിവാദത്തിൽ പ്രതികരിച്ച് മെഹബൂബ മുഫ്തി

കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആവിഷ്കരിച്ച ‘ദ കശ്മീർ ഫയൽസ്’ എന്ന ബോളിവുഡ് ചിത്രത്തിനെതിരായി ഇസ്രായേൽ ചലച്ചിത്ര സംവിധയകാൻ നദവ് ലാപിഡ് പറഞ്ഞ അഭിപ്രായത്തെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പിഡിപി മേധാവി മെഹബൂബ മുഫ്തി. സത്യം നിശബ്ദമാക്കാൻ നയതന്ത്ര ചാനലുകൾ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്നും അവർ പറഞ്ഞു.

‘അവസാനം, മുസ്ലീങ്ങളെ, പ്രത്യേകിച്ച് കശ്മീരികളെ പൈശാചികവത്കരിക്കാനും പണ്ഡിറ്റുകളും മുസ്ലീങ്ങളും തമ്മിലുള്ള വിടവ് വിശാലമാക്കാനും ഭരിക്കുന്ന പാർട്ടി പ്രോത്സാഹിപ്പിച്ച കേവലമായ പ്രചരണമല്ലാതെ മറ്റൊന്നുമല്ല ആ സിനിമ. സത്യത്തെ നിശ്ശബ്ദമാക്കാൻ നയതന്ത്ര ചാനലുകൾ ഇപ്പോൾ ഉപയോഗിക്കുന്നതിൽ ഖേദമുണ്ട്,’ മുഫ്തി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഗോവയിൽ നടക്കുന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിനിടെയാണ് ഇസ്രായേൽ ചലച്ചിത്രകാരനായ നദവ് ലാപിഡ് ‘കശ്മീർ ഫയൽസ്’ അശ്ലീലവും ഗൂഢ ആശയം പ്രചരിപ്പിക്കുന്ന ചിത്രവും ആണെന്ന് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം വൻ പ്രതിഷേധത്തിന് കാരണമായി. നിരവധി ബോളിവുഡ് താരങ്ങൾ ചിത്രത്തിന് പിന്തുണ നൽകുകയും ലാപിഡിനെ അപലപിക്കുകയും ചെയ്തു.

അടുത്ത അധ്യയന വർഷം നഴ്‌സിങ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കും: വീണാ ജോർജ്
സംഭവത്തിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി ട്വിറ്ററിൽ ഒരു വീഡിയോ പങ്കിട്ടു. ‘ഇത് എനിക്ക് പുതിയ കാര്യമല്ല, കാരണം തീവ്രവാദ സംഘടനകളും നഗര നക്‌സലുകളും ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അതിശയിപ്പിക്കുന്ന കാര്യം, ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിച്ച ഒരു പരിപാടിയുടെ വേദിയിൽ, കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ ആഗ്രഹിക്കുന്ന തീവ്രവാദികളുടെ ഈ വിവരണത്തിന് പിന്തുണ ലഭിച്ചു എന്നതാണ്,’ വിവേക് ​​അഗ്നിഹോത്രി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button