നാട്ടില്‍ കൊതുക് ശല്യം രൂക്ഷമാവുകയാണ്. കെട്ടിക്കിടക്കുന്ന ചെളിവെളളത്തിലും മാലിന്യത്തിലും കൊതുകുകള്‍ പെരുകുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ഒന്നിച്ച് വന്നും ഒറ്റയ്ക്ക് ഒറ്റയ്ക്കായി വന്നും കൊതുകുകള്‍ മനുഷ്യരെ ആക്രമിക്കുകയാണ് ചെയ്യുന്നത്. ഇതിനെ തുരത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലര്‍ക്കും അത് സാധിക്കാറില്ല.
എന്നാല്‍ കൊതുകുകളെ തുരത്താനുള്ള ആയുധം നമ്മുടെ അടുക്കളയില്‍ തന്നെയുണ്ടെങ്കിലോ? മറ്റൊന്നുമല്ല, മിക്ക വിഭവങ്ങളിലും ചേര്‍ക്കുന്ന സവാള (അല്ലെങ്കില്‍ ഉള്ളി) തന്നെയാണിത്. സവാളയുണ്ടെങ്കില്‍ നമുക്ക് ഈസിയായി കൊതുകിനെ അകറ്റാനാകും.
ഒരു സവാള മാത്രമാണ് ഇതിന് ആവശ്യം. സവാളയെടുത്ത് അതിന്റെ തൊലി കളയാതെ മുറിയ്ക്കണം. ഇത് ഒരു പാത്രത്തിലോ പ്ലേറ്റിലോ എടുത്ത് കൊതുക് ശല്യമുള്ള മുറിയില്‍ കൊണ്ടുപോയി വെയ്ക്കണം. സവാള കഴുകാന്‍ പാടില്ല.
ഇതിന്റെ മണം മൂലം കൊതുക് വരില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സവാളയുടെ മണം പോകുന്നത് വരെ ഈ സവാള ഉപയോഗിക്കാം. കൊതുക് ശല്യം രൂക്ഷമാണെങ്കില്‍ ഒന്നിലധികം സവാള മുറിച്ച് വെയ്ക്കാവുന്നതാണ്. മറ്റ് പ്രാണികളെ തുരത്താനും സവാള പ്രയോഗിക്കാം. ഉള്ളി അരച്ച് നീരെടുത്ത് അത് വീട്ടില്‍ പ്രാണികളുള്ളിടത്ത് സ്പ്രേ ചെയ്താല്‍ മതി. വണ്ട്, പാറ്റ തുടങ്ങിയ എല്ലാത്തരം പ്രാണികളെയും തുരത്താനാകും.
Post Your Comments