Latest NewsNewsLife Style

രാവിലെ ഉണര്‍ന്നയുടൻ ഇതൊന്ന് കഴിച്ചുനോക്കൂ…

 

നമ്മുടെ ഒരു മുഴുവൻ ദിവസത്തില്‍ പ്രഭാതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ദിവസം എങ്ങനെയായിരിക്കുമെന്നതിന്‍റെ സൂചന രാവിലെ തന്നെ നമുക്ക് ലഭിക്കുന്നതാണ്. എത്രമാത്രം ഉറങ്ങി, രാവിലെ എന്ത് കഴിച്ചു, വയറിന്‍റെ ആരോഗ്യം എങ്ങനെയിരിക്കുന്നു എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ദിവസത്തിന്‍റെ ബാക്കിയുള്ള സമയത്തെ നിര്‍ണ്ണയിക്കാൻ സഹായിക്കുന്നതാണ്.

രാവിലെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ബോധപൂര്‍വ്വം തന്നെ നല്ലൊരു ദിനം ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതിന് രാത്രിയിലെ ഉറക്കം നിര്‍ബന്ധമാണെന്നത് ആദ്യമേ മനസിലാക്കുക.

രാവിലെ ഉണര്‍ന്ന ശേഷമാണെങ്കില്‍ ആദ്യം അല്‍പം വെള്ളം കുടിക്കണം. ഇളം ചൂടുവെള്ളമാണെങ്കില്‍ അത്രയും നല്ലത്. ഇതിന് പുറമേക്ക് ഇഞ്ചി വച്ചൊരു മിശ്രിതമുണ്ടാക്കി അത് ഒരു സ്പൂണ്‍ കഴിക്കാവുന്നതാണ്. പലവിധ ആരോഗ്യഗുണങ്ങളാണ് ഇതുകൊണ്ടുള്ളത്. രാവിലെ ചിലര്‍ക്ക് തോന്നുന്ന ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍, ഓക്കാനം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഇതിന് പരിഹാരം കാണാൻ സാധിക്കും.

ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് കൂടി നോക്കാം. ഒരു കഷ്ണം ഇഞ്ചി ചതച്ച് അതിന്‍റെ നീര് പിഴിഞ്ഞെടുതത് ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീരും തേനും കുരുമുളക് പൊടിയും ചേര്‍ത്താല്‍ സംഗതി തയ്യാര്‍. ഇത് ഒരു സ്പൂണ്‍ മാത്രം കഴിച്ചാല്‍ മതി. അതിലൂടെ തന്നെ സിങ്ക്, ഫോസ്ഫറസ്, വൈറ്റമിൻ- ബി, ബി3, ബി6, പ്രോട്ടീൻ, ഡയറ്ററി ഫൈബര്‍ എന്നിവയെല്ലാം നമുക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button