തിരുവനന്തപുരം: ഭക്ഷ്യ സംസ്‌കരണ മേഖലയിൽ കേരളത്തിൽ 16,673 പുതിയ സംരംഭങ്ങളിലൂടെ 995.69 കോടി രൂപയുടെ നിക്ഷേപവും, 42009 പേർക്ക് തൊഴിലും ലഭ്യമായിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരള മാതൃകയുടെ നേട്ടങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനത്തിന്റെ വ്യവസായമേഖലയെ ശക്തിപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലാ മേഖലയിലും പ്രകടമാണ്. ഭക്ഷണത്തിലുൾപ്പെടെ ഉണ്ടായ മാറ്റത്തിനനുസരിച്ച് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണെന്നും അദ്ദേഹം അറിയിച്ചു.
Read Also: മന്ത്രി അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമര്‍ശം: ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ പോലീസ് കേസ്
പ്രകൃതിദത്തമായ ഉത്പ്പന്നങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന എന്തിനും ലോകമാർക്കറ്റിൽ വൻ സ്വീകാര്യതയാണ്. നമ്മുടെ പുതിയ വികസന സംരംഭങ്ങൾ ഈ വഴിക്കാകണം. ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് വ്യവസായത്തിനൊപ്പം, കാർഷികമേഖലയ്ക്കും വലിയ പങ്കുണ്ട്. കാർഷിക രംഗത്ത് ജനകീയ മുന്നേറ്റമുണ്ടാക്കണം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ നമുക്ക് കഴിയും. കർഷക സംഘമുൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഇടപെട്ട് സംരംഭങ്ങൾ ആരംഭിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ‘മുസ്ലിങ്ങളെ പൈശാചികവത്കരിക്കാനുള്ള പ്രചരണം’: ‘കശ്മീർ ഫയൽസ്’ വിവാദത്തിൽ പ്രതികരിച്ച് മെഹബൂബ മുഫ്തി
Post Your Comments