അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 154 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 234 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Also: ആഴ്ചയിൽ ഒരിക്കൽ എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൊണ്ടുള്ള ഗുണം ഇതാണ്
1,044,343 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,023,936 പേർ രോഗമുക്തി നേടി. 2,348 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,059 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 33,010 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണനിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
Read Also: ആഴ്ചയിൽ ഒരിക്കൽ എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൊണ്ടുള്ള ഗുണം ഇതാണ്
Post Your Comments