KeralaLatest NewsIndia

വിഴിഞ്ഞം: ‘അക്രമത്തിനെതിരെ സർക്കാർ എന്ത് നടപടിയെടുത്തു? അക്രമകാരികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’ ഹൈക്കോടതി

കൊച്ചി : വിഴിഞ്ഞം അക്രമസംഭവങ്ങൾ സംബന്ധിച്ച് എന്തു നടപടികളാണ് സർക്കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞു. അക്രമങ്ങൾക്ക് പ്രേരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് അനു ശിവരാമൻ ചോദിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.

വിഴിഞ്ഞം അക്രമവുമായി ബന്ധപ്പെട്ടു പൊലീസ് സംയമനം പാലിക്കുകയായിരുന്നെന്നു സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ അറിയിച്ചു. വിഴിഞ്ഞം അക്രമങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ആർക്കാണ് ഉത്തരവാദിത്തമെന്ന് ഹൈക്കോടതിയുടെ ചോദ്യം. പ്രതിഷേധക്കാർ മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിച്ചവരും ഉത്തരവാദികളാണെന്നു കോടതി പറഞ്ഞു. നഷ്ടപരിഹാരം പ്രതിഷേധക്കാരിൽനിന്ന് ഈടാക്കുമെന്നു സർക്കാർ അറിയിച്ചു.

അക്രമങ്ങളും പൊലീസ് സ്വീകരിച്ച നടപടികളും സംബന്ധിച്ചു വീഡിയോ ദൃശ്യങ്ങൾ സഹിതം വിശദമായ സത്യവാങ്മൂലം സർക്കാർ നൽകും. ഹർജി വെള്ളിയാഴ്ചത്തേക്കു മാറ്റി. അതേസമയം, സർക്കാർ സംവിധാനം നിസ്സഹായമായി മാറിയെന്നും അക്രമം തടയാൻ നടപടിയെടുത്തില്ലെന്നും ഹർജിക്കാരായ അദാനി ഗ്രൂപ്പടക്കമുള്ളവർ ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ പ്രഖ്യാപിക്കാതിരുന്നതാണ് പ്രശ്നമായതെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button