MollywoodLatest NewsKeralaNewsEntertainment

ഒരു വാക്ക് പോലും മോശം പറഞ്ഞിട്ടില്ല, ഇപ്പോഴത്തെ വാര്‍ത്തകളില്‍ വിശ്വാസമില്ല: ദിലീപിനെക്കുറിച്ചു സുബ്ബലക്ഷ്മി

ഫുഡ് കിട്ടിയില്ലെങ്കില്‍ പറയണം

നന്ദനം, കല്യാണരാമൻ എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മുത്തശ്ശിയാണ് സുബ്ബലക്ഷ്മി. മികച്ച ഗായിക കൂടിയായ സുബ്ബലക്ഷ്മി ദിലീപിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍.

സുബ്ബലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,

കല്യാണരാമന്റെ മലയാളം വിജയമായ ശേഷം അതിന്റെ തെലുങ്ക് ചെയ്യാനും എനിക്ക് സാധിച്ചു. ദൈവത്തിന്റെ കൃപകൊണ്ട് ചെയ്തതാണ് കല്യാണരാമനിലെ സീനുകളൊക്കെ. ദിലീപ് നല്ലതായിരുന്നു. നല്ല പയ്യനാണ്. ദിലീപിനൊപ്പം ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എല്ലാ പടത്തില്‍ അഭിനയിക്കുമ്പോഴും എന്റെ കാര്യങ്ങളെല്ലാം ദിലീപ് തിരക്കാറുണ്ടായിരുന്നു.

read also: 16 വര്‍ഷമായി മദ്യപാനമില്ല, കേരളത്തിലെ ഒരു ബാറിലും പോയിട്ടില്ല: മനോജ് കെ ജയന്‍

ഫുഡ് കിട്ടിയില്ലെങ്കില്‍ പറയണം. ഭക്ഷണം താരത്തവരെ ഞാന്‍ ഇപ്പോള്‍ ഇവിടുന്ന് ഓടിക്കും എന്നൊക്കെ പറയുമായിരുന്നു. ഒരുപാട് തമാശ പറയും. മകനായും പേരക്കുട്ടിയായുമെല്ലാം ദിലീപിനെ കരുതാം. അതുകൊണ്ട് ഇപ്പോഴത്തെ വാര്‍ത്തകള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം നമ്മളോട് ദിലീപ് അങ്ങനെ പെരുമാറിയിട്ടില്ല. തമാശ പറഞ്ഞ് ചിരിപ്പിക്കുക എന്നല്ലാതെ ഒരു വാക്ക് പോലും മോശം പറഞ്ഞിട്ടില്ല. ഒരു വിഷമവും ദിലീപിനൊപ്പം അഭിനയിച്ചിട്ട് എനിക്ക് ഉണ്ടായിട്ടില്ല. അതൊരു വിധിയാണ്. വിധി ആരേയും വിടില്ല. അങ്ങനെയാണെന്ന് ഞാന്‍‌ വിചാരിക്കുന്നു. അങ്ങനെ തന്നെയാവട്ടെ

shortlink

Post Your Comments


Back to top button