ThrissurKeralaNattuvarthaLatest NewsNews

രമ്യ ഹരിദാസ്‌ എംപിക്കെതിരെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യവും ഭീഷണിയും: പ്രതി പിടിയിൽ

തൃശൂർ: രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിലെ പ്രതി പിടിയിൽ. എംപിയുടെ പരാതിയിന്മേൽ വടക്കഞ്ചേരി പോലീസാണ് നടപടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. നിരവധി തവണ താക്കീത് ചെയ്‌തിട്ടും നിരന്തരം ശല്യം തുടര്‍ന്നതോടെയാണ് രമ്യ ഹരിദാസ്‌ പോലീസില്‍ പരാതി നല്‍കിയത്.

ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരം വടക്കഞ്ചേരി പോലീസാണ് പ്രതിയെ പിടികൂടിയത്. കോട്ടയം തുമരംപാറയില്‍ നിന്നാണ് പ്രതിയായ ഷിബുകുട്ടനെ കസ്‌റ്റഡിയിലെടുത്തത്. രണ്ട് നമ്പറുകളില്‍ നിന്നായി പ്രതി പലതവണ എംപിയെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണിക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button