Latest NewsNewsIndia

ഇസ്ലാമിക സമൂഹത്തിന്റെ വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ന്യൂഡല്‍ഹി: ഇസ്ലാമിക സമൂഹത്തിന്റെ വീടാണ് ഇന്ത്യയും ഇന്തോനേഷ്യയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇസ്ലാമിക ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളതെന്നും അജിത് ഡോവല്‍ പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്തോനേഷ്യന്‍ മന്ത്രി മുഹമ്മദ് മഹ്ഫൂദ് എംഡിയും ഇസ്ലാമിക പണ്ഡിതരുടെ സംഘടനയായ ഉലമയുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Read Also: ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാൻ സാധ്യത

കേരളം, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികളും ബംഗാള്‍, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൂഫികളുമാണ് ഇന്തോനേഷ്യയില്‍ പ്രധാനമായും ഇസ്ലാം പ്രചരിപ്പിച്ചത്. ഇത് മറ്റൊരു സംസ്‌കാരത്തിന്റെ വികാസത്തിലേക്ക് നയിച്ചുവെന്നും അജിത് ഡോവല്‍ പറഞ്ഞു. നാം വിവിധ ഭാഷകള്‍ സംസാരിക്കുന്നുണ്ടാകാം. എങ്കിലും സമാധാനവും സാമൂഹിക ഐക്യവും നിലനിര്‍ത്താനുള്ള ആഗ്രഹം ഏത് ഭാഷക്കാര്‍ക്കും ഒരുപോലെയാണ്. ഇന്ന് നമുക്കിയിടയിലുള്ള ആശയവിനിമയവും ബൃഹത്തായ ചര്‍ച്ചകളും ഈ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button