ThrissurKeralaNattuvarthaLatest NewsNews

ബൈക്കിന്റെ ചക്രത്തിൽ ഷാള്‍ കുടുങ്ങി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മേലൂര്‍-കുവക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്

ചാലക്കുടി: ബൈക്കിന്റെ ഷാള്‍ ചക്രത്തില്‍ കുടുങ്ങി ബൈക്കില്‍ നിന്ന് വീണ വീട്ടമ്മ മരിച്ചു. മേലൂര്‍-കുവക്കാട്ടുകുന്ന് പുല്ലോക്കാരന്‍ സത്യന്റെ ഭാര്യ രേഖ (46) യാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10.30-നായിരുന്നു അപകടം നടന്നത്. തലവേദനയെ തുടര്‍ന്ന്, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സ തേടി സഹോദരനൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ നോര്‍ത്ത് ചാലക്കുടിയിലായിരുന്നു അപകടം.

Read Also : ശ്രദ്ധ കൊലക്കേസ്: അഫ്താബുമായി പോയ പൊലീസ് വാഹനത്തിന് നേരെ ആക്രമണം

ഷാള്‍ കുടുങ്ങിയപ്പോള്‍ താഴേയ്ക്ക് വീണ വീട്ടമ്മയ്ക്ക് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഉടന്‍ തന്നെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരിയായിരുന്നു. മക്കള്‍: അഭിജിത്ത്, അന്‍ജിത്ത്. സംസ്‌കാരം ചൊവ്വാഴ്ച്ച 11-ന് മേലൂര്‍ ശ്മ​ശാ​ന​ത്തി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button