
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ് കുറഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,845 രൂപയും പവന് 38,760 രൂപയുമായി.
Read Also : ആർബിഐ: റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് പുറത്തിറക്കും
കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം ഇന്നാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില മാറുന്നത്. വ്യാഴാഴ്ച പവന് 240 രൂപ വർദ്ധിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
Post Your Comments