ക്രിപ്റ്റോ മേഖലയിലെ പ്രമുഖ കമ്പനിയായ ബ്ലോക്ക്ഫൈ പാപ്പരാത്ത ഹർജി ഫയൽ ചെയ്തു. എഫ്ടിഎക്സിന് പിന്നാലെയാണ് ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലോക്ക്ഫൈയും പാപ്പരാത്ത ഹർജി ഫയൽ ചെയ്യുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രിപ്റ്റോ കറൻസികളുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയാണ് ബ്ലോക്ക്ഫൈ നേരിട്ടത്.
ബ്ലോക്ക്ഫൈയുടെ ആസ്തികളുടെയും ബാധ്യതകളുടെയും മൂല്യം ഏകദേശം 10 ബില്യൺ ഡോളറാണ്. നിലവിലെ കണക്കുകൾ പ്രകാരം, ഏകദേശം 257 മില്യൺ ഡോളർ മാത്രമാണ് ബ്ലോക്ക്ഫൈയുടെ കൈകളിൽ പണമായി ഉള്ളത്. മതിയായ രേഖകൾ സമർപ്പിക്കാതെ വായ്പ അനുവദിച്ചതിനെ തുടർന്ന് യുഎസ് സെക്യൂരിറ്റീ ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് 30 മില്യൺ ഡോളറാണ് ബ്ലോക്ക്ഫൈ നൽകാനുളളത്.
Also Read: സഹോദരിയുടെ മരണ വിവരം അറിഞ്ഞ് വീട്ടിലേക്ക് തിരിച്ചു : യാത്രമധ്യേ സഹോദരനും മരിച്ചു
നിക്ഷേപം സ്വീകരിക്കുകയും വീടിന്മേൽ വായ്പ നൽകുകയും ചെയ്യുന്ന ബ്ലോക്ക്ഫൈ 2017 ലാണ് സ്ഥാപിതമായത്. സാക്ക് പ്രിൻസ്, ഫ്ലോറി മാർക്വീസ് എന്നിവരാണ് സ്ഥാപകർ. ഏകദേശം 292 ജീവനക്കാർ ബ്ലോക്ക്ഫൈയിൽ ജോലി ചെയ്യുന്നുണ്ട്.
Post Your Comments