ErnakulamKeralaNattuvarthaLatest NewsNews

ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ യുവാവിനെ ആക്രമിച്ചു : പ്രതി പിടിയിൽ

മനക്കോടം തച്ചപ്പിള്ളി വീട്ടിൽ ശ്രീവിഷ്ണു (27)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

കൊച്ചി: ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിനുള്ള വിരോധം മൂലം യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. മനക്കോടം തച്ചപ്പിള്ളി വീട്ടിൽ ശ്രീവിഷ്ണു (27)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വടക്കേക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 26-ന് ആണ് കേസിനാസ്പദമായ സംഭവം. ആറേങ്കാവ് ഭാഗത്തുള്ള ഒരു വീട്ടിലെ പാലുകാച്ചൽ ചടങ്ങിന് പങ്കെടുത്ത ചേന്ദമംഗലം സ്വദേശി സുധീറിനോട് ശ്രീവിഷണു ബീഡി ചോദിച്ചിരുന്നു. ബീഡി ഇല്ല എന്ന് പറഞ്ഞതിന്റെ വിരോധത്തിൽ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സുധീറിനെ പിന്തുടർന്ന എത്തിയ ശ്രീവിഷ്ണു ആറേങ്കാവിന് സമീപത്ത് വച്ച് തടഞ്ഞുനിർത്തി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുധീറിന്റെ ഇടതുകാൽ ഒടിയുകയും മുഖത്തിന് പരിക്കേൽക്കുകയും ചെയ്തു.

Read Also : എണ്ണകള്‍ തലയിൽ ചൂടാക്കി പുരട്ടാറുണ്ടോ? : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രതിയെ ഇൻസ്പെക്ടർ വി.സി സൂരജ്, സബ് ഇൻസ്പെക്ടർ എം.എസ് ഷെറി, സി.പി.ഒ മാരായ മിറാഷ്, സെബാസ്റ്റ്യൻ സ്വപ്ന എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button