KottayamLatest NewsKeralaNattuvarthaNews

സൈക്കിളിൽ കാറിടിച്ച് തെറിച്ചു വീണു : വി​ദ്യാ​ർ​ത്ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

നാ​ര​കം​പു​ഴ ക​ട്ട​പ്ലാ​ക്ക​ൽ, അ​യ്യു​ബ് ഖാ​ന്‍റെ മ​ക​ൻ അ​ഷ്ഹ​ദ് അ​യ്യൂ​ബി(16) നാ​ണ് ​ഗുരുതര പ​രി​ക്കേ​റ്റ​ത്

കൂ​ട്ടി​ക്ക​ൽ: സൈ​ക്കി​ൾ യാ​ത്രക്കാരനാ​യ വി​ദ്യാ​ർ​ത്ഥി​ക്ക് കാ​റി​ടി​ച്ച് പ​രി​ക്ക്. നാ​ര​കം​പു​ഴ ക​ട്ട​പ്ലാ​ക്ക​ൽ, അ​യ്യു​ബ് ഖാ​ന്‍റെ മ​ക​ൻ അ​ഷ്ഹ​ദ് അ​യ്യൂ​ബി(16) നാ​ണ് ​ഗുരുതര പ​രി​ക്കേ​റ്റ​ത്.

Read Also : ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ഭാ​ഗ​ത്താ​ണ് സംഭവം. കൂ​ട്ടി​ക്ക​ൽ ഭാ​ഗ​ത്ത് നി​ന്നു സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്കു വ​ന്ന അ​ഷ്ഹ​ദി​നെ എ​തി​ർ ദി​ശ​യി​ൽ നി​ന്നു വ​ന്ന ഏ​ന്ത​യാ​ർ സ്വ​ദേ​ശി​യു​ടെ കാ​ർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഷ്ഹ​ദി​നെ ചേർപ്പുങ്കലിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ നടത്തി. കു​റ്റി​പ്ലാ​ങ്ങാ​ട് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​ഷ്ഹ​ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button