ചങ്ങനാശേരി: ചങ്ങനാശേരിയില്‍ കടയുടമയെ ആക്രമിച്ച കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. ചങ്ങനാശേരി പുതുപ്പറമ്പില്‍ ഷിഹാന്‍(19), പുഴവാത് വാഴക്കാല തുണ്ടിയില്‍ ബാസിത് അലി(19), തൃക്കൊടിത്താനം ആഞ്ഞിലിപ്പടി കറുകയില്‍ ജോസഫ് സെബാസ്റ്റ്യന്‍(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Also : റോഡിൽ കുറ്റിക്കാടുകൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു : ദുരൂഹത
കഴിഞ്ഞദിവസം രാത്രി പത്തിനു പാലത്ര ബൈപാസ് റോഡിലുള്ള ടീ ഷോപ്പില്‍ ആണ് സംഭവം. കടയുടമയുമായി വാക്കുതര്‍ക്കമുണ്ടാക്കി കത്തികൊണ്ട് ഇവർ കുത്തുകയായിരുന്നു. ഇതു കണ്ട് തടസം പിടിക്കാന്‍ എത്തിയ കടയുടമയുടെ സുഹൃത്തുക്കളെയും ഇവര്‍ ആക്രമിച്ചു. പരിക്കേറ്റ കടയുടമയെയും സുഹൃത്തുക്കളെയും ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്ഐമാരായ മേരി സുപ്രഭ, ജോസഫ് കുട്ടി, ആനന്ദക്കുട്ടന്, എഎസ്ഐമാരായ പ്രസാദ്, ഷിനോജ്, സിജു കെ. സൈമണ്‍, സിപിഒമാരായ തോമസ് സ്റ്റാന്‍ലി, അതുല്‍ കെ. മുരളി, ഷമീര്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments