Latest NewsNewsBusiness

ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ എസ്ബിഐ, കൂടുതൽ വിവരങ്ങൾ അറിയാം

ബാങ്കിന്റെ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്

രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐ ധനസമാഹരണം നടത്താൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്താണ് ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി 10,000 രൂപ വരെ സമാഹരിക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. കൂടാതെ, 5,000 കോടി രൂപയുടെ ഗ്രീൻഷൂ ഓപ്ഷനും ഉൾപ്പെടുത്തും. ബാങ്കിന്റെ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ടാം പാദഫലങ്ങളുടെ പ്രഖ്യാപനത്തിനു ശേഷം, വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള വഴികൾ എസ്ബിഐ തേടിയിട്ടുണ്ട്. ധനസമാഹരണം സംബന്ധിച്ച വിവരങ്ങൾ പരിഗണിക്കുന്നതിനായി സെൻട്രൽ ബോർഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി നവംബർ 29ന് യോഗം ചേരുന്നതാണ്. ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ മുഖാന്തരമുള്ള ധനസമാഹരണം അംഗീകരിക്കപ്പെട്ടാൽ, അടുത്ത സാമ്പത്തിക വർഷം ഒരു പബ്ലിക് ഇഷ്യൂ അല്ലെങ്കിൽ പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയായിരിക്കും ധനസമാഹരണം ഉണ്ടായിരിക്കുകയെന്ന് എസ്ബിഐ അറിയിച്ചു.

Also Read: 25 ല​ക്ഷം രൂ​പയുടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ ​ഗുരുവായൂരിൽ അ​റ​സ്റ്റി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button