KeralaLatest NewsNews

ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ

ഇടുക്കി: സംസ്ഥാനത്തെ ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. താമസിക്കുന്ന ഭൂമിയിൽ നിന്നും ആരെയും കുടിയൊഴിപ്പിക്കുന്നത് സർക്കാർ നയമല്ലെന്നും മന്ത്രി അറിയിച്ചു.

1964 ലെയും 93 ലെയും ഭൂ പതിവ് ചട്ടങ്ങളുടെ ഭേദഗതി പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിനായി കരട് തയ്യാറാക്കി ആദ്യ ഘട്ട ചർച്ച കഴിഞ്ഞു നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നിയമ പരമായി ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം നിയമസഭയിൽ ചർച്ച ചെയ്ത് ബില്ലായി പാസാക്കാണ് ഉദ്ദേശിക്കുന്നത്.

ആളുകളെ വ്യാപകമായി കുടിയിറക്കാൻ ശമിക്കുന്നു എന്ന ആശങ്കയുണ്ടാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറിഞ്ഞി സങ്കേതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായ് അടുത്ത വർഷം സെറ്റിൽമെൻറ് അക്ട് പാസ്സാക്കും. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് അതിർത്തി സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button