Latest NewsNewsLife Style

അലർജിയാണോ നിങ്ങളുടെ വില്ലൻ; പരിഹാരമിവിടെയുണ്ട്

ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്ന് പറയുന്നത്. ശരീരത്തിലേക്ക് എന്തെങ്കിലും വസ്തു കയറി അവിടെയുണ്ടാകുന്ന പ്രതിപ്രവർത്തനമാണ് അലർജി. പൊടി, പുക, പൂമ്പൊടി, മൃഗങ്ങളുടെ രോമം , ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവ അലർജിക്ക് കാരണമാകുന്നു. പൊടിപടലങ്ങളും മറ്റും ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത് വഴി ശ്വാസതടസം, ചുമ, തുമ്മൽ എന്നിവയൊക്കെ ഉണ്ടാകാം. ഭക്ഷണം കൊണ്ടുള്ള അലർജി ആണെങ്കിൽ ചൊറിച്ചിൽ, തൊലിപ്പുറമേയുള്ള തടിപ്പൊക്കെയുണ്ടാകാം.

ചിലർക്ക് രാത്രിയിൽ കിടക്കാൻ തുടങ്ങുമ്പോഴാണ് തുമ്മൽ ഉണ്ടാകുന്നത് ചിലർക്ക് രാവിലെ എഴുന്നേൽക്കുമ്പോഴാണ് തുമ്മൽ കൂടുതലായും കാണുന്നത് ഇതിന് കാരണം എന്ന് പറയുന്നത് നമുക്ക് കാണാൻ കഴിയുന്ന പൊടി മാത്രമേ ക്ലിയറാക്കാൻ കഴിയുകയുള്ളൂ. നമുക്ക് കാണാൻ കഴിയാത്ത ഒരുപാട് പൊടികൾ റൂമിൽ കാണാറുണ്ട് ഫാനിടുന്ന സമയത്ത് ഈ അദൃശ്യമായ പൊടികളെല്ലാം തന്നെ നമ്മുടെ മൂക്കിലേക്ക് കയറുകയും ഇത് തുമ്മലിനും ജലദോഷത്തിനും കാരണമാകുകയുംചെയ്യുന്നു. അതുകൊണ്ടുതന്നെ ഫാൻ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

മാതാപിതാക്കൾക്ക് ആർക്കെങ്കിലും ശ്വാസകോശസംബന്ധമായ രോഗങ്ങളുണ്ടെങ്കിൽ കുട്ടികൾക്കും വരാനുള്ള സാധ്യത വളരെയേറെയാണ്. ശ്വാസകോശ അലർജിയെ പരിഹരിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് ഏത് സാഹചര്യം കൊണ്ടാണ് അത് ഉണ്ടാകുന്നത് എന്ന് കണ്ടെത്തി അവയെ ഒഴിവാക്കുകയാണ് വേണ്ടത്. ആയുർവേദത്തിൽ ചില ഒറ്റമൂലികൾ ഫലപ്രദമാണ്.

* വേപ്പിലയും മഞ്ഞളും നെല്ലിക്ക വലുപ്പത്തിൽ അതിരാവിലെ വെറും വയറ്റിൽ കഴിക്കുക. കുറച്ച് നാൾ പതിവാക്കുന്നത് വഴി അലർജി അകറ്റാം.

* നെല്ലിക്കാപൊടി 3 ഗ്രാം വീതം നെയ്യിൽ ചാലിച്ച് തുടർച്ചയായി കഴിച്ചാൽ അലർജി മാറാൻ സഹായിക്കും

* കരിക്കിൻവെള്ളത്തിൽ ചുവന്ന തുളസിയിലയുടെ നീര് പിഴിഞ്ഞു ചേർത്ത് ദിവസം ഒരു നേരം ഒരാഴ്ച തുടർച്ചയായി കഴിച്ചാൽ അലർജി മാറാൻ സഹായിക്കും

* തുളസിയില ചതച്ചിട്ട് എണ്ണ കാച്ചി തലയിൽ തേക്കുന്നത് അലർജി അകറ്റും

* പച്ചക്കർപ്പൂരം, ചെറുനാരങ്ങ അരച്ചത്,രക്തചന്ദനം പൊടിച്ചത് എന്നിവ ചേർത്ത് എണ്ണകാച്ചി തലയിൽ തേച്ച് പതിവായി കുളിക്കുന്നത് അലർജി മൂലമുണ്ടാകുന്ന തുമ്മലിന് നല്ലൊരു മരുന്നാണ്

* രണ്ടോ മൂന്നോ കുടവന്റെ ഇലയും രണ്ട് കുരുമുളകും കൂടി ദിവസവും ചവച്ചിറക്കന്നത് അലർജിക്ക് നല്ലൊരു മരുന്നാണ് ഇങ്ങനെ 41 ദിവസം തുടർച്ചയായി കഴിക്കുന്നത് നല്ലതാണ്.

* വേപ്പിൻതൊലിയും ഏലത്തരിയും 50 ഗ്രാം വീതം ചതച്ചെടുത്ത് നൂറു മില്ലി വെളിച്ചെണ്ണയിൽ കാച്ചി പതിവായി തലയിൽ തേച്ചു കുളിക്കുന്നത് അലർജി മൂലമുണ്ടാകുന്ന തുമ്മലിന് നല്ലൊരു മരുന്നാണ്

* വാതംകൊല്ലിയുടെ വേര് ചതച്ച് കിഴികെട്ടി ദിവസം മൂന്നോ നാലോ പ്രാവശ്യം മൂക്കിൽ വലിക്കുന്നത് തുമ്മൽ മാറാൻ മരുന്നാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button