കടപ്പത്ര വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, സെക്വേർഡ് റഡീമബിൾ എൻസിഡിയുടെ ഇരുപത്തിയൊമ്പതാമത് ഇഷ്യുവിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. 1,000 രൂപയാണ് കടപ്പത്രങ്ങളുടെ മുഖവില നിശ്ചയിച്ചിരിക്കുന്നത്. നവംബർ 28 ന് ആരംഭിച്ച കടപ്പത്ര വിൽപ്പന ഡിസംബർ 19 നാണ് സമാപിക്കുക.
ഇത്തവണ ഹൈ നെറ്റ്‌വർത്ത് നിക്ഷേപകർക്ക് 7.75 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ നേടാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. മുൻ ഇഷ്യുവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 0.25 ശതമാനം മുതൽ 0.35 ശതമാനം വരെ അധികമാണ്. ആദ്യം അപേക്ഷ സമർപ്പിക്കുന്നവർക്ക് ആദ്യമെന്ന നിലയിലാണ് കടപ്പത്രങ്ങൾ അനുവദിക്കുക. പലിശ പ്രതിമാസമോ, വാർഷിക അടിസ്ഥാനത്തിലോ കാലാവധിക്ക് ശേഷം ഒന്നിച്ചു വാങ്ങാവുന്ന തരത്തിലോ ആണ് നിക്ഷേപ ഓപ്ഷനുകൾ ഉള്ളത്. ഇത്തരത്തിൽ 7 നിക്ഷേപ ഓപ്ഷനുകളാണ് മുത്തൂറ്റ് ഫിനാൻസ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments