
മാന്നാർ: കുരട്ടിക്കാട് സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ഒരാൾകൂടി അറസ്റ്റിൽ. മാന്നാർ കുരട്ടിക്കാട് പുത്തൂർ വടക്കേതിൽ പുരുഷന്റെ മകൻ വിനോദ് കുമാറി(37)നെ ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ പ്രതികളായ നാലു പേരും പിടിയിലായി.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ഇയാളെ പിടികൂടിയത്. വിനോദ് കുമാർ മാന്നാർ പൊലീസ് സ്റ്റേഷനിൽ അബ്കാരി വകുപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
നേരത്തെ പിടിയിലായ മൂന്നു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments