NewsBusiness

വെറ്റ് ലീസ് അടിസ്ഥാനത്തിൽ വിമാനങ്ങൾ പാട്ടത്തിനെടുക്കാനൊരുങ്ങി ഇൻഡിഗോ, ലക്ഷ്യം ഇതാണ്

എത്ര ജെറ്റുകൾ പാട്ടത്തിനെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല

വിന്റർ സീസൺ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ് കമ്പനിയുടെ വലിയ ജെറ്റുകൾ പാട്ടത്തിനെടുക്കാനാണ് ഇൻഡിഗോ തീരുമാനിച്ചിരിക്കുന്നത്. വൈറ്റ് ലീസ് അടിസ്ഥാനത്തിൽ ബോയിംഗ് 777 വിമാനങ്ങളാണ് പാട്ടത്തിനെടുക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, എത്ര ജെറ്റുകൾ പാട്ടത്തിനെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോയ്ക്ക് തുർക്കി എയർലൈൻസിൽ നിന്ന് 777 വിമാനങ്ങൾ വൈറ്റ് ലീസ് നൽകാൻ ധാരണയായിട്ടുണ്ട്. ഇത്തരത്തിലുള്ള 6 വിമാനങ്ങളാണ് മൂന്ന് മാസത്തേക്ക് വൈറ്റ് ലീസ് നൽകുക. അതേസമയം, വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോയുടെ പ്രതിനിധികൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Also Read: യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം ആവശ്യവുമായി എൻഐഎ

ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് അവർ പറക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര റൂട്ടുകളെ അടിസ്ഥാനപ്പെടുത്തി ഒരു വർഷത്തേക്ക് വൈഡ്- ബോഡി ജെറ്റുകൾ ലീസിന് നൽകാവുന്നതാണ്. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇൻഡിഗോയുടെ പുതിയ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button