![](/wp-content/uploads/2022/05/gold-price-rate-today-1.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവന് സ്വര്‍ണത്തിന് കഴിഞ്ഞ വ്യാഴാഴ്ച പവന് 240 രൂപ വർദ്ധിച്ച ശേഷം ആഭ്യന്തര വിപണിയിൽ സ്വർണ വില മാറിയിട്ടില്ല. നവംബർ 17ന് പവന് 39,000 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4025 രൂപയാണ്.
Read Also : പുരയിടത്തിൽ സംശയകരമായി ചാക്കുകെട്ട് : തുറന്നപ്പോൾ കണ്ടത് എട്ട് കിലോ കഞ്ചാവ്, പൊലീസ് അന്വേഷണം
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 68 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
Post Your Comments