Latest NewsNewsIndia

ഈ വർഷം ഇന്ത്യയിൽ നിന്ന് കുടിയേറിയത് 8000 കോടീശ്വരന്മാർ: റിപ്പോർട്ട്

ഡൽഹി: ഈ വർഷം ഇന്ത്യയിൽ നിന്ന് 8000 കോടീശ്വരന്മാർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയതായി ആഗോള കൺസൾട്ടന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റിപ്പോർട്ട് അനുസരിച്ച്, ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ കുടിയേറ്റത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. റഷ്യയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് യഥാക്രമം 15,000, 10,000, 8000 കോടീശ്വരന്മാരെ നഷ്ടമായി. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ 1 മില്യൺ ഡോളറോ അതിൽ കൂടുതലോ സമ്പത്തുള്ളവരാണ്.

കാത്തിരിപ്പുകൾക്ക് വിട, വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ഈ ഫീച്ചർ ഉടൻ എത്തും

സമ്പന്നരായ വ്യക്തികൾ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവണതയുമുണ്ട്, രാജ്യത്തെ ജീവിതനിലവാരം മെച്ചപ്പെട്ടുകഴിഞ്ഞാൽ, സമ്പന്നരായ ആളുകൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിൽ നിന്ന് പിന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കുടിയേറ്റത്തിൽ നഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ പുതിയ കോടീശ്വരന്മാരെ ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2031ൽ ഇന്ത്യയിലെ ഉയർന്ന ആസ്തിയുള്ള വ്യക്തിഗത ജനസംഖ്യ 80% വർദ്ധിക്കുമെന്നും ഈ കാലയളവിൽ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പത്ത് വിപണികളിലൊന്നായി ഇത് ഇന്ത്യയെ മാറ്റുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

പഴയ കാറുകളുടെ വിപണി പുതിയവയേക്കാൾ കുതിക്കുന്നു, ഏറ്റവും പുതിയ റിപ്പോർട്ടുമായി ഒഎൽഎക്സ്

ഹോങ്കോംഗ് എസ്എആർ, ഉക്രെയ്ൻ, ബ്രസീൽ, മെക്സിക്കോ, യുകെ, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നിവയാണ് 2022ൽ കോടീശ്വരന്മാരുടെ കുടിയേറ്റം കണ്ട മറ്റ് ചില രാജ്യങ്ങൾ. റിപ്പോർട്ട് അനുസരിച്ച്, യുഎഇ, ഇസ്രായേൽ, യുഎസ്, പോർച്ചുഗൽ, കാനഡ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഗ്രീസ്, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാരുടെ കടന്നുകയറ്റത്തിന് സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം 80,000 കോടീശ്വരന്മാർ ഓസ്‌ട്രേലിയയിലേക്ക് ചേക്കേറിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 2022ൽ 3,500 പേർ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. മാൾട്ട, മൗറീഷ്യസ്, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്കും വലിയൊരു കൂട്ടം കോടീശ്വരന്മാർ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് അവകാശപ്പെടുന്നു. 2022ൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ കുടിയേറ്റം യുഎഇയിലേക്കാണെന്നും ഈ വർഷം ഏകദേശം 4,000 കോടീശ്വരന്മാർ യുഎഇയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ കോടീശ്വരന്മാരിൽ ഭൂരിഭാഗവും ഇന്ത്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button