UAELatest NewsNewsInternationalGulf

പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി യുഎഇ

അബുദാബി: പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നിയമം പാലിക്കാതെ വ്യാജ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: നാരകക്കാനം ചിന്നമ്മയുടെ കൊലയാളി സൈക്കോ, തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു

ജോലി അന്വേഷിച്ച് എത്തുന്നവർക്ക് കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്യുന്നുവെന്ന് പരാതി ഉയർന്നിരുന്നു. തൊഴിൽ വിപണി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്വദേശിവൽക്കരണത്തിന്റെ മറവിൽ വഞ്ചിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിൽ ഡിസംബർ 31നകം 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. ബിരുദമുള്ള സ്വദേശികൾക്കു കുറഞ്ഞത് 7000 ദിർഹം ഡിപ്ലോമക്കാർക്ക് 6000, ഹൈസ്‌കൂൾ യോഗ്യതയുള്ളവർക്ക് 5000 ദിർഹം എന്നിങ്ങനെയാണ് ശമ്പളം നൽകേണ്ടത്.

അതേസമയം, നിശ്ചിത പരിധിയെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ആനുകൂല്യവും പ്രഖ്യാപിച്ചു. 3 മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനിയിലെ തൊഴിലാളി വർക്ക് പെർമിറ്റ് ഫീസ് 250 ദിർഹമാക്കി കുറച്ചു. നേരത്തെ 3750 ആയിരുന്നു. രണ്ടിരട്ടിയാക്കിയ കമ്പനിക്ക് 1200 ദിർഹവും പരിധി പാലിച്ച കമ്പനിക്ക് 3450 ദിർഹവുമായിരിക്കും ഫീസ്.

Read Also: ഗുരുതര കരള്‍ രോഗം ബാധിച്ച പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി തേടി പതിനേഴുകാരിയുടെ ഹര്‍ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button