Latest NewsIndiaNews

മദ്രസകളില്‍ ഡ്രസ് കോഡും എന്‍സിഇആര്‍ടി സിലബസും നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം: കൊലവിളിയുമായി മൗലാന സാജിദ് റാഷിദി

മദ്രസകളെ തൊടാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ ഈ രാജ്യം കത്തിക്കും, സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ ഒന്നും വാങ്ങുന്നില്ല

ഡെറാഡൂണ്‍ : മദ്രസകളില്‍ സമഗ്രമാറ്റം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭീഷണിയുമായി മൗലാന സാജിദ് റാഷിദി.സ്വകാര്യ മദ്രസകളെ തൊടാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ രാജ്യം കത്തിയെരിയുമെന്നാണ് സാജിദ് റാഷിദിയുടെ ഭീഷണി.

Read Also: നാരകക്കാനം ചിന്നമ്മയുടെ കൊലയാളി സൈക്കോ, തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു

‘എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മദ്രസ ബോര്‍ഡ് ഉണ്ട്. ആ മദ്രസകളില്‍ സര്‍ക്കാരിന് ഡ്രസ് കോഡ് നിര്‍ബന്ധമാക്കാം. ഇത് മാത്രമല്ല, സിനിമകളും പാട്ടുകളും പ്ലേ ചെയ്യാനും കഴിയും. ഈ മദ്രസകളില്‍ സര്‍ക്കാരിന് എന്തും ചെയ്യാം, ആരും തടയുന്നില്ല. പക്ഷേ, സ്വകാര്യ മദ്രസകളില്‍ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല, കാരണം ഇന്ത്യന്‍ മുസ്ലീങ്ങള്‍ അവരുടെ 4% കുട്ടികളെ സ്വകാര്യ മദ്രസകളില്‍ നിന്ന് മൗലവികളും മൗലാനകളുമാക്കുന്നു. ആ 4% മദ്രസകളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിച്ചാല്‍, എല്ലാ ഇന്ത്യന്‍ മുസ്ലീങ്ങളും അതിനെതിരെ നില്‍ക്കും, അത് സംഭവിക്കാന്‍ അനുവദിക്കില്ല. മദ്രസകളെ തൊടാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ ഈ രാജ്യം കത്തിക്കും. സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ ഒന്നും വാങ്ങുന്നില്ല’, സാജിദ് റാഷിദി പറഞ്ഞു

വഖഫ് ബോര്‍ഡിന്റെ പരിധിയിലുള്ള 103 മദ്രസകളും നവീകരിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് പ്രസിഡന്റ് ഷദാബ് ഷംസ് പറഞ്ഞിരുന്നു. ഡ്രസ് കോഡും എന്‍സിഇആര്‍ടി സിലബസും മദ്രസകളില്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ 7 മദ്രസകള്‍ ആധുനികവല്‍ക്കരിക്കുന്നുണ്ടെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ഇതില്‍ ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് മദ്രസകള്‍ വീതവും നൈനിറ്റാള്‍ ജില്ലയില്‍ നിന്ന് ഒരു മദ്രസയും ആധുനിക സ്‌കൂളുകളുടെ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുത്തു. ഇതിന് ശേഷം മറ്റ് മദ്രസകളിലും ഈ സംവിധാനം നടപ്പിലാക്കും.

എല്ലാ മതത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഈ മദ്രസകളില്‍ വിദ്യാഭ്യാസം നേടാനാകും. മദ്രസകളില്‍ രാവിലെ 6.30 മുതല്‍ 7.30 വരെ ഖുര്‍ആന്‍ പഠിപ്പിക്കും. ഇതിനുശേഷം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ മദ്രസ സാധാരണ സ്‌കൂള്‍ പോലെ പ്രവര്‍ത്തിക്കും, രണ്ട് മണിക്ക് ശേഷം വീണ്ടും മദ്രസയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങും. മദ്രസകള്‍ മദ്രസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യില്ലെന്നും ഉത്തരാഖണ്ഡ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button