Latest NewsNewsLife StyleHealth & Fitness

മയനൈസ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് മയനൈസ്. ഹോട്ടലുകളില്‍ ഗ്രില്‍ഡ് വിഭവങ്ങള്‍ക്കൊപ്പമാണ് ഇത് സാധാരണയായി കിട്ടാറ്. എന്നാല്‍, ഇനി വീട്ടില്‍ തയ്യാറാക്കുന്ന വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ക്കൊപ്പവും മയനൈസ് കഴിക്കണമെന്ന് തോന്നിയിട്ടില്ലേ. ഇനി മുതല്‍ മയനൈസ് പുറത്ത് നിന്ന് വാങ്ങേണ്ട. പകരം വീട്ടില്‍ തന്നെ വളരെ എളുപ്പം തയ്യാറാക്കാം. ഇതാ മയനൈസ് എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Read Also : യുഎഇയിൽ കനത്ത മൂടൽ മഞ്ഞിന് സാധ്യത: ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വിദഗ്ധർ

ചേരുവകള്‍

മുട്ട – 3 എണ്ണം

ഉപ്പ് – ആവശ്യത്തിന്

കുക്കിങ് ഓയില്‍- ആവശ്യത്തിന്

വിനാഗിരി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ടയുടെ മഞ്ഞയും വെള്ളയും മിക്‌സിയില്‍ നന്നായി അടിക്കുക. ഇതിലേക്ക് ഉപ്പും വിനാഗിരിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ആവശ്യമായ കൊഴുപ്പിന് അനുസരിച്ച് കുക്കിങ് ഓയില്‍ ചേര്‍ത്ത് കൊടുക്കാം. രുചിക്ക് കുരുമുളക് പൊടിയോ അല്‍പ്പം വെളുത്തുള്ളി പേസ്റ്റോ ചേര്‍ക്കാവുന്നതാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button