Latest NewsKeralaIndia

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനും മുൻ കോൺഗ്രസ് എംഎൽഎയുമായ ആസിഫ് മുഹമ്മദ് ഖാൻ അറസ്റ്റിൽ

ന്യൂഡൽഹി: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ ആസിഫ് മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തത്. മുൻ കോൺ​ഗ്രസ് എംഎൽഎയാണ് ആസിഫ് മുഹമ്മദ് ഖാൻ.

ഡൽഹി കോർപറേഷനിലേക്ക് ഡിസംബർ 4നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആസിഫ് മുഹമ്മദ് ഖാന്റെ മകൾ ആരിബ ഖാൻ ഷഹീൻബാഗിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയില്ലാതെ ജാമിയ നഗറിൽ യോഗം നടത്തുകയും ഇതു തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആസിഫ് പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തതായി ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.

എന്നാൽ, പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള എഎപി പ്രവർത്തകരുടെ ശ്രമം തടയാനെത്തിയപ്പോൾ പൊലീസ് അകാരണമായി ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം. വീട്ടിലെത്തിയ പൊലീസ് സംഘം ബലംപ്രയോഗിച്ചാണ് പിതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരിബ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button